പീഡനവിവരം ആലഞ്ചേരി അറിഞ്ഞിരുന്നു; ശബ്ദരേഖ പുറത്ത് വിട്ട് ചാനലുകള്‍

Thursday 19 July 2018 11:27 am IST

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിഞ്ഞിരുവെന്ന് വ്യക്തമാക്കുന്ന സംഭാഷണം പുറത്ത്. ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രി കര്‍ദിനാളിനെ അറിയിക്കുന്ന ശബ്ദരേഖ ചാനലുകള്‍ പുറത്തുവിട്ടു. പരാതിയെ കുറിച്ച്‌ പോലീസ് ചോദിച്ചാല്‍ താന്‍ ഒന്നും പറയില്ലെന്ന് കര്‍ദ്ദിനാള്‍ പറയുന്നുണ്ട്. പീഡനത്തിന് ഇരയാട്ടുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണെന്നും കര്‍ദിനാള്‍ കന്യാസ്ത്രീയോടു പറയുന്നുണ്ട്.

പരാതിയുണ്ടെങ്കില്‍ വീടുകളിലേക്ക് മടങ്ങണം. വത്തിക്കാന്‍ പ്രതിനിധിയെ സമീപിക്കാനും നിര്‍ദേശിക്കുന്നത് പുറത്തുവന്ന സംഭാഷണണത്തിലുണ്ട്. ലൈംഗിക പീഡനം സംബന്ധിച്ച ഒരു പരാതിയും കന്യാസ്ത്രീ നല്‍കിയിട്ടില്ലെന്നാണ് കര്‍ദ്ദിനാള്‍ പോലീസിന് നല്‍കിയ മൊഴി. പീഡനം സംബന്ധിച്ച പരാതിയൊന്നും നല്‍കിയില്ല. മഠത്തിലെ വിഷയങ്ങളാണ് തന്നോട് പറഞ്ഞത്. രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നതിനാല്‍ വിവരങ്ങള്‍ ആരോടും വെളിപ്പെടുത്തിയില്ല. മറ്റൊരു സഭയിലെ അംഗമായതിനാല്‍ ആ സഭയിലെ അധികൃതരെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ഉപദേശിച്ച്‌ കന്യാസ്ത്രീയെ തിരിച്ചയച്ചു എന്നാണ് കര്‍ദ്ദിനാള്‍ മൊഴി നല്‍കിയിട്ടുള്ളത്. 

കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ബുധനാഴ്ച വൈകിട്ടു നടന്ന മൊഴിയെടുക്കല്‍ രണ്ടു മണിക്കൂര്‍ നീണ്ടു. 96 ചോദ്യങ്ങളാണ് അന്വേഷണ സംഘം കര്‍ദിനാളിനോട് ചോദിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.