കൊച്ചി: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള പാതിരിമാര്‍ക്ക് ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാതിരിമാര്‍ അറിയിച്ചു.
കേസിലെ രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു, ജോണ്സണ് വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന് പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയെ പാതിരിമാര്‍ പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: