ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു: സൈനികന്‍ അറസ്റ്റില്‍

Thursday 19 July 2018 11:45 am IST

റായ്പൂര്‍: സംശയത്തിന്റെ പേരില്‍ ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ സൈനികന്‍ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്.

ഭട്ടാപര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് രണ്ട് മക്കള്‍ക്കൊപ്പം ദമ്പതികള്‍ താമസിച്ചിരുന്നത്. ലക്ഷ്മിക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുരേഷ് മിരി ഭാര്യയെ മര്‍ദിക്കുകയും കുഴഞ്ഞുവീണ ഇവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. 

ലക്ഷ്മി അസുഖത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ലക്ഷ്മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കള്‍ പരിക്കുകള്‍ കണ്ട് പോലീസിനെ അറിയിക്കുകയും ശവസംസ്‌കാരം തടയുകയുമായിരുന്നു. പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സുരേഷ് മിരിയെ പോലീസ് കസ്റ്റയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.