പിണറായി പുലിവാല്‍ പിടിച്ചു; കേരളം നടപ്പാക്കാത്ത പദ്ധതിപ്പട്ടിക മോദി കൈമാറി

Thursday 19 July 2018 1:42 pm IST

ന്യൂദല്‍ഹി: കേന്ദ്രത്തിനെ പ്രതിക്കൂട്ടിലാക്കാന്‍ പോയ കേരള മുഖ്യമന്ത്രി പിണറായി പിടിച്ചത് പുലിവാലായി. കേന്ദ്രം ആവശ്യത്തിന് പണവും പിന്തുണയും നല്‍കിയിട്ടും സംസ്ഥാനം ഇതുവരെ നടപ്പാക്കാത്ത പദ്ധതികളുടെ നീണ്ട പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിക്ക് കൈമാറി. 

കേരളം എഴ് ആവശ്യമുള്ള നിവേദനമാണ് നല്‍കിയ്. അതിന് ഓരോന്നിനും വിശദമായ നിലപാടും സ്ഥിതിഗതിയും വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു, '' നിങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും സംഘത്തില്‍ ഉണ്ടല്ലോ. ഇരുകൂട്ടരും ഭരിച്ചകാലത്ത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതികളും അനുവദിച്ച തുകയും അടങ്ങുന്ന പട്ടികയാണിത്. ഇത് മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ നല്‍കുന്നില്ല. മുഖ്യമന്ത്രിക്കു മാത്രം നല്‍കുന്നു. പരിശോധിക്കുക, എന്തുചെയ്തു, എവിടെത്തി എന്ന്.'' 

മിണ്ടാട്ടമില്ലാതെയാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. പുറത്തിറങ്ങിയ പ്രതിനിധി സംഘത്തിലാരും കേന്ദ്രത്തിനെതിരേ ആക്രോശിച്ചില്ല. മോദിക്കെതിരേ ചീറി ഉറയുന്ന മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ആക്രോശിച്ചില്ല. പട്ടിക മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിടുമോ എന്നതാണ് അടുത്ത വിഷയം. എങ്കില്‍, ഇരു മുന്നണികള്‍ക്കും സംഭവിച്ച ഭരണ വീഴ്ചകളുടെ കുറ്റപത്രമായിമാറും അത്. 

അതുകൊണ്ടുതന്നെ മുന്നണികള്‍ ഈ വിഷയത്തിലും ഒത്തുതീര്‍പ്പിന് തയാറേയേക്കും. തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന സംയുക്ത പ്രചാരണ പരിപാടിയിട്ട ഇടത്-വലത് മുന്നണികള്‍ക്ക് കടുത്ത പ്രഹരമാണ് പ്രധാനമന്ത്രി കൈമാറിയ പട്ടിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.