ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച് രാജ്നാഥ് സിങ്

Thursday 19 July 2018 1:53 pm IST

ന്യൂദല്‍ഹി: രാജ്യത്ത് അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വ്യാജവർത്തകളാണ് ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യാജവാർത്തകൾ നിയന്ത്രിക്കാൻ സാമൂഹിക മാധ്യമങ്ങൾ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി വാട്​സ്​ ആപ്​ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.  എന്നാല്‍, ഇതിനെതിരായ പ്രചാരണങ്ങള്‍ ശക്​തമാകുമ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.