ശബരിമല: സര്‍ക്കാരിനെ തള്ളി ദേവസ്വം ബോര്‍ഡ്

Thursday 19 July 2018 2:27 pm IST

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാടിനെ തള്ളി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. എല്ലാ പ്രയാത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനാവില്ല. ഇത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.

സ്ത്രീകളെ പ്രവേശിപ്പിക്കാനാവില്ല എന്ന തൊട്ടുകൂടായ്മയാണെന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വാദിച്ചു. ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോകുന്ന പുരുഷന്മാര്‍ 41 ദിവസം വ്രതമെടുക്കാറുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവം കാരണം ഇത് സാധിക്കാറില്ല. ഇതാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനമെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കി. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് സാധ്യമല്ല എന്ന ഹൈക്കോടതി നിലപാട് ഭരണഘടനയുടെ 17 അനുച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് അസാധ്യമാണ്. ഇത് വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയാണോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഷേക് മനു സിംഘ്‌വിയാണ് ഹാജരായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.