ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോംപൂരില് പോലീസ് പാര്‍ട്ടിക്കിടെ ഭീകരാക്രമണം. ആഘോഷം നടക്കുന്ന സമയത്ത് ഭീകരര്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 18ന് സോംപൂരിലെ പോലീസ് പോസ്റ്റില്‍ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: