പുതിയ 100 രൂപ നോട്ട് ഉടന്‍

Thursday 19 July 2018 3:50 pm IST

ന്യൂദല്‍ഹി:  പുതിയ 100 രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. നോട്ടിന്റെ നിറം വയലറ്റ് ആയിരിക്കുമെന്നാണ് സൂചന. ഇപ്പോള്‍ പ്രചാരത്തിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല. 

2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. നോട്ടിന്റെ ഒരു വശത്ത് യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള 'റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യും. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. 

മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി അച്ചടി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ നോട്ട് പുറത്തിറക്കാനുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.