ന്യൂദല്‍ഹി: ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് ഏഷ്യന്‍ വികസന ബാങ്ക്. 2018 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള 7.3 ശതമാനം വളര്ച്ചയ്ക്കടുത്തെത്തിക്കഴിഞ്ഞു ഇന്ത്യ. ഇത് 7.6 ശതമാനമാകും.
വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പിരിമുറുക്കങ്ങള്‍ക്കിടയിലും വളര്‍ച്ചാ നിരക്കില്‍ ദക്ഷിണേഷ്യന്‍ മേഖല ഇന്ത്യയുടെ നേതൃത്വത്തില്‍ ദിനംപ്രതി മുന്നേറുകയാണ്. എഡിബി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ശക്തമാണെങ്കിലും ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ വ്യാപാരത്തെ ഇതുവരെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. മുന്കരുതലുകളോടെയുള്ള ബൃഹത്തായ സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചതിലൂടെ പുറമേ നിന്നുള്ള സാമ്പത്തിക വെല്ലുവിളികളെ നേരിടാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. എഡിപി ചീഫ് എകണോമിസ്റ്റ് യസൂകി സവാദാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: