ശശിതരൂരിന്റെ പ്രസ്താവന: കോണ്‍ഗ്രസ്സിന്റെ ഹിന്ദുവിരുദ്ധ സമീപനത്തിന്റെ തുടര്‍ച്ച

Thursday 19 July 2018 5:13 pm IST

 

തളിപ്പറമ്പ്: 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഹിന്ദുപാക്കിസ്ഥാനാകുമെന്ന ശശീതരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ് പിന്തുടരുന്ന ഹിന്ദുവിരുദ്ധ സമീപനത്തിന്റെ തുടര്‍ച്ചയാണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ആരോപിച്ചു. ഹിന്ദു സമൂഹവും രാജ്യത്തെ സ്‌നേഹിക്കുന്നവരും ഇത് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന മതപരിവര്‍ത്തനത്തിന്റെ ഫലമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്. അധികാരം കൈക്കലാക്കുന്നതിനുവേണ്ടി ഇന്ത്യാമഹാരാജ്യത്തെ രണ്ടായി വിഭജിക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടതിന്റെ വിഭ്രാന്തിയാണിന്ന്. ശശിതരൂരിന്റെ പ്രസ്താവന ജനം തള്ളിക്കളയുമെന്ന് മാത്രമല്ല കോണ്‍ഗ്രസ്സിന്റെ കപട മതേതര മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ടി.ടി.സോമന്‍ അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ആനിയമ്മ രാജേന്ദ്രന്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ കടമ്പേരി തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.