ശബരിമല: സര്‍ക്കാരിന്റേത് രാഷ്ട്രീയ നിലപാടെന്ന് രാജകുടുംബം

Thursday 19 July 2018 5:22 pm IST

പത്തനം‌തിട്ട: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം. സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണ്. ഈ വിഷയത്തില്‍ രാജകുടുംബത്തിന്റെ അഭിപ്രായവും പരിഗണിക്കണം. കൂടാതെ ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും നിലപാടും പരിഗണിക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. 

ഇതിനിടെ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡും രംഗത്ത് വന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സ്ത്രീപ്രവേശനത്തെ അനുകൂലിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. വിവേചനത്തിന്റെ പേരിലല്ല, വിശ്വാസത്തിന്റെ പേരിലാണ് പിന്തുണയ്ക്കാത്തത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുമ്പ് വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.