പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍: നിയമ നടപടി ശക്തമാക്കണം: ഡിപിസി

Thursday 19 July 2018 5:32 pm IST

 

കണ്ണൂര്‍: പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ യാഥാര്‍ഥ്യമാക്കാനായി നിയമ നടപടി ശക്തമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫഌക്‌സുകള്‍ നിര്‍ബന്ധമായി എടുത്തുമാറ്റണം. ഇക്കാര്യത്തില്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് യോഗം അഭിനന്ദിച്ചു. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലയില്‍നിന്ന് 200 ടണ്‍ മാലിന്യം സംഭരിച്ച് നീക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ഹരിതകേരളം മിഷന്റെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. കണ്ണൂര്‍ കോര്‍റേഷന്‍, തളിപ്പറമ്പ്, തലശ്ശേരി നഗരസഭകള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ന്യൂമാഹി, ധര്‍മ്മടം, കടന്നപ്പള്ളി-പാണപ്പുഴ, മാടായി, ചെമ്പിലോട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.