കൃത്രിമ ജലപാത പദ്ധതി: ഡിവൈഎഫ്‌ഐ പ്രമേയം നിരുത്തരവാദപരം

Thursday 19 July 2018 5:34 pm IST

 

പാനൂര്‍: കൃത്രിമ ജലപാത പദ്ധതി നടപ്പിലാക്കണമെന്ന ഡിവൈഎഫ്‌ഐ പ്രമേയം നിരുത്തരവാദപരവും ജനവിരുദ്ധവുമാണെന്ന് കൃത്രിമ ജലപാത പ്രതിരോധസേന നേതൃയോഗം കുറ്റപ്പെടുത്തി. നൂറിലേറെ വീടുകളും വയലുകളും നശിപ്പിച്ച് ജനങ്ങളെ കുടിയിറക്കി വിനോദസഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ വേണ്ടി പദ്ധതി നടപ്പിലാക്കണമെന്ന നിലപാട് എടുത്തത് സര്‍ക്കാറിനെ സഹായിക്കാനാണ്. ഇത് ജനദ്രോഹപരമാണ്. നാടിനെ കീറിമുറിച്ച്, പരിസ്ഥിതിയെ നശിപ്പിച്ച് വരാന്‍ പോകുന്ന പദ്ധതി അശാസ്ത്രീയമാണെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ കുത്തകകള്‍ക്കു വേണ്ടിയാണ് യുവജനസംഘടനയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തിക്കുന്നതെന്ന് ഇവിടെ തെളിയിച്ചിരിക്കുകയാണ്. പ്രമേയം പൊതുസമൂഹം അവഞ്ജയോടെ തളളണമെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ രാജേഷ് കൊച്ചിയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.നാണു മാസ്റ്റര്‍, എം.രത്‌നാകരന്‍, വി.പി.ജിതേഷ്, കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.