എസ്എഫ്ഐക്ക് നിറം മാറി; എസ്ഡിപിഐയുടെ പച്ച

Thursday 19 July 2018 6:44 pm IST
വളയഞ്ചിറങ്ങരയ്ക്കടുത്ത് ഐരാപുരത്തെ ശ്രീശങ്കര വിദ്യാപീഠം എന്ന കോളെജിലെ എസ്എഫ്ഐ ചുവരെഴുത്തിനാണ് എസ്ഡിപിഐയെ ഓര്‍മിപ്പിക്കുന്നത്. ചുവപ്പിനു പകരം പച്ചയും ചുവപ്പും ചേര്‍ത്താണ് എസ്എഫ്ഐ എന്ന് എഴുതിയ ബോര്‍ഡുകള്‍.

പെരുമ്പാവൂര്‍: കാമ്പസ് ഫ്രണ്ടിനോട് ചേര്‍ന്ന എസ്എഫ്ഐക്ക് നിറം മാറ്റം. വെളുപ്പിലെ ചുവപ്പെഴുത്തുമാറ്റി, കാമ്പസ് ഫ്രണ്ടിന്റെ മാതൃസംഘടനയായ എസ്ഡിപിഐയുടെ പച്ചയും ചുവപ്പും ചേര്‍ത്താണ് പുതിയ പരസ്യ ബോര്‍ഡുകള്‍. കൊല്ലുന്നതിനെതിരേ ചുവരെഴുതും, അത് കൊലയാളികളുടെ പ്രചാരണത്തിനു സഹായിക്കുമെന്നാണ് എസ്എഫ്ഐയുടെ ഇപ്പോഴത്തെ സ്ഥിതി.

വളയഞ്ചിറങ്ങരയ്ക്കടുത്ത് ഐരാപുരത്തെ ശ്രീശങ്കര വിദ്യാപീഠം എന്ന കോളെജിലെ എസ്എഫ്ഐ ചുവരെഴുത്തിനാണ് എസ്ഡിപിഐയെ ഓര്‍മിപ്പിക്കുന്നത്. ചുവപ്പിനു പകരം പച്ചയും ചുവപ്പും ചേര്‍ത്താണ് എസ്എഫ്ഐ എന്ന് എഴുതിയ ബോര്‍ഡുകള്‍. 

എസ്എഫ്ഐയുടെ എസ്ഡിപിഐ രൂപം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. ഇതെത്തുടര്‍ന്ന് ചില ബോര്‍ഡുകള്‍ കാമ്പസ് പരിസരത്തുനിന്ന് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.