അനുജന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഏഴാം ക്‌ളാസുകാരി ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി

Thursday 19 July 2018 6:58 pm IST
ഗോരഖ്പൂരിലെ ബൗലിയ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ അനുജന്‍ ഇവിടെ മൂന്നാം ക്‌ളാസില്‍ പഠിക്കുകയായിരുന്നു. ഈ കുട്ടിയെ സ്‌കൂളിലെ തന്നെ അഞ്ചാം ക്‌ളാസുകാരന്‍ കൊലപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം.ഇതേ സ്‌കൂളില്‍ അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു കൊലപാതകം നടത്തിയത്. ഈ കുട്ടി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.

ഗോരഖ്പൂര്‍ : അനുജന്റെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ ഏഴാം ക്‌ളാസുകാരി സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ വിഷം കലക്കി. വിഷം കലക്കിയത് കൃത്യസമയത്ത് തിരിച്ചറിഞ്ഞതോടെ വലിയ ദുരന്തമാണ് ഒഴിവായത്.

ഗോരഖ്പൂരിലെ ബൗലിയ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ അനുജന്‍ ഇവിടെ മൂന്നാം ക്‌ളാസില്‍ പഠിക്കുകയായിരുന്നു. ഈ കുട്ടിയെ സ്‌കൂളിലെ തന്നെ അഞ്ചാം ക്‌ളാസുകാരന്‍ കൊലപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം.ഇതേ സ്‌കൂളില്‍ അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു കൊലപാതകം നടത്തിയത്. ഈ കുട്ടി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.

ഇതിന് പ്രതികാരം ചെയ്യാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭക്ഷണത്തിനുണ്ടായിരുന്ന പരിപ്പുകറിയിലാണ് വിഷം ചേര്‍ക്കാന്‍ ശ്രമിച്ചത്. സ്‌കൂളിലെ അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ജോലിക്കാരിയാണ് കുട്ടി വിഷം ചേര്‍ക്കുന്നത് കണ്ടു പിടിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.