ന്യൂദല്‍ഹി: ദല്‍ഹിയില്‍ സഹപാഠികളുടെ മര്‍ദ്ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ജ്യോതി നഗറിലെ എസ്കെവി സ്കൂളില്‍ പഠിക്കുന്ന ഗൗരവെന്ന പതിനേഴുകാരനാണ് സഹപാഠികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും ഗുരുതരമായ പരിക്കുകളോടെ നിലത്ത് കിടക്കുകയായിരുന്നു ഗൗരവ്. സഹോദരനായ ഗോവിന്ദയാണ് ഗൗരവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്ക് വിദ്യാര്‍ഥി മരിച്ചിരുന്നു.
ക്ലാസ് ടീച്ചറിനെ കാണാന്‍ സ്റ്റാഫ് റൂമിലേക്ക് പോകുംവഴിയാണ് ഗൗരവിനുനേരെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ ഗൗരവിനെ ആക്രമിക്കാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ചില കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചിലരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: