കെഎസ്ആര്‍ടിസിയില്‍ അപ്രന്റീസുകളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്

Friday 20 July 2018 1:08 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ അപ്രന്റീസുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. എല്ലാ ഡിപ്പോകളിലുമായി എഴുനൂറോളം പേര്‍ക്ക് ജോലി നഷ്ടമാകും. രണ്ടു വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ ജോലി ചെയ്യുന്നവരാണ് പുറത്താകുന്നത്.

അതത് ഡിപ്പോകളില്‍ ജോലി നോക്കുന്ന അപ്രന്റീസുകളെ ഡിപ്പോ മേധാവികള്‍  പിരിച്ചു വിടണമെന്ന് കാണിച്ചാണ് എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവ് നല്‍കിയിരിക്കുന്നത്. 

8500 രൂപ ശമ്പള ക്രമത്തില്‍ മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ വിഭാഗങ്ങളിലാണ് കൂടുതല്‍ അപ്രന്റീസുകാര്‍ ജോലി നോക്കുന്നത്. ഇവര്‍ക്ക് രണ്ടു വര്‍ഷത്തെ കാലാവധിയേ ഉള്ളൂവെങ്കിലും കരാര്‍ നീട്ടി നല്‍കുകയായിരുന്നു.

ജീവനക്കാരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് അധികം വരുന്ന  സ്ഥിരം വരുന്ന ജീവനക്കാരെ പിരിച്ചു വിടുന്ന തസ്തികകളില്‍ നിയമിക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ താല്‍ക്കാലിക ജീവനക്കാരെയും അപ്രന്റീസുകളെയും പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സുശീല്‍ഖന്ന കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തി കോര്‍പ്പേറേഷന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരുന്നു. ഇതിനു പിന്നാലെയാണ് അപ്രന്റീസുകളുടെ കൂട്ടപിരിച്ചു വിടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.