വൈദ്യുതി വിഹിതത്തില്‍ കുറവ്; സംസ്ഥാനത്തെ ഉല്‍പാദനം കൂട്ടി

Friday 20 July 2018 1:11 am IST

ഇടുക്കി: സംസ്ഥാനത്ത് പുറമെ നിന്നെത്തിക്കുന്ന വൈദ്യുതി വിഹിതത്തില്‍ കുറവ്, ആഭ്യന്തര ഉല്‍പാദനം കൂട്ടി. കനത്ത മഴയ്ക്ക് പിന്നാലെ ഉപഭോഗത്തിലും സംസ്ഥാനത്ത് കുറവ് വന്നിരുന്നു. പ്രളയത്തിലകപ്പെട്ടതോടെ ജാബുവ താപ വൈദ്യുത നിലയത്തില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതാണ് ഉല്‍പാദനം കൂട്ടാന്‍ കാരണം. ശരാശരി 187 മെഗാവാട്ടിന്റെ കുറവാണുള്ളത്. സാധാരണ ദിവസങ്ങളില്‍ 65-70 വരെ ദശലക്ഷം യൂണിറ്റിനിടയിലായിരുന്ന ഉപഭോഗം 50-58നും ഇടയിലേയ്ക്ക് ചുരുങ്ങി.

കഴിഞ്ഞ ദിവസം രാവിലെ  ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 55.2558 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 27.8424 ആയിരുന്നു ആഭ്യന്തര ഉല്‍പാദനം. 27.4134 ദശലക്ഷം യൂണിറ്റാണ് കേന്ദ്ര വിഹിതവും പുറമെ നിന്നുള്ള ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലുള്ളതുമായി സംസ്ഥാനത്തെത്തിച്ചത്. 42.9 ലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് കൂടുതലായി ഉല്‍പാദിപ്പിച്ചത്. ഇത്തരത്തില്‍ ആഭ്യന്തര ഉല്‍പാദനം പുറമെ നിന്നെത്തിക്കുന്ന വൈദ്യുതി വിഹിതത്തിന്റെ മുകളിലെത്തുന്നത് അപൂര്‍വ്വമാണ്. 

നിറഞ്ഞ് കിടക്കുന്നതിനാല്‍ ചെറുകിട ജലവൈദ്യുത പദ്ധതികളിലടക്കം ഉല്‍പാദനം ദിവസങ്ങളായി കൂട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.