ജോഹന്നസ്ബര്‍ഗ്: ബ്രിക്സ് അണ്ടര്‍- 17 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് തോല്‍വി. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്്.
രണ്ടാം പകുതിയിലാണ് ദക്ഷിണാഫ്രിക്ക നാല് ഗോളുകള്‍ നേടിയത്. വന്ലാല്ഹ്രിയാറ്റിരിയാണ് ഇന്ത്യയുടെ ഏക ഗോള്‍ സ്കോര്‍ ചെയ്തത്.
ആതിഥേയരുടെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഗോളി അര്‍ച്ചന അവരുടെ നീക്കങ്ങള്‍ തടഞ്ഞു. 25-ാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി. നാല്‍പ്പതാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ മടക്കി. ഇടവേളയ്ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം 1-1 നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: