ന്യൂയോര്‍ക്ക്: റാങ്കിങ്ങില്‍ പിന്നാക്കം പോയ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസരെങ്കയ്ക്ക് യുഎസ് ഓപ്പണില്‍ നേരിട്ട് പ്രവേശനം ലഭിച്ചില്ല. രണ്ട് തവണ യുഎസ് ഓപ്പണില്‍ രണ്ടാം സ്ഥാനം നേടിയിട്ടുള്ള അസരെങ്ക പുതിയ റാങ്കിങ്ങില്‍ 108-ാം സ്ഥാനത്താണ്. നൂറ്റിയൊന്നാം റാങ്കുവരെയുള്ളവര്ക്കാണ് യുഎസ് ഓപ്പണില്‍ നേരിട്ട് പ്രവേശനം കിട്ടുക.
ആറു തവണ കിരീടം നേടിയ സെറീന വില്ല്യംസ്, വീനസ് വില്ല്യംസ്, നിലവിലെ ചാമ്പ്യന്‍ സ്ലോയേന്‍ സ്റ്റീഫന്‍സ്, മരിയ ഷറപ്പോവ, സാമന്ത സ്റ്റോസുര്‍ എന്നിവര്‍ നേരിട്ട് പ്രവേശനം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച്, ആന്‍ഡി മുറെ, യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രൊ, മാര്‍ക്കിന് സിലിച്ച് എന്നിവര്‍ക്ക്് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: