ഐസിസി റാങ്കിങ്: കോഹ്‌ലിക്ക് കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്

Friday 20 July 2018 2:55 am IST

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കരിയറിലെ ഏറ്റവും മികച്ച പോയിന്റ് (911) നേടിയാണ് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇന്ത്യുടെ ചൈനാമന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇംഗ്ലണ്ടിനെതിതായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് കോഹിലിക്ക് 911 പോയിന്റ് നേടിക്കൊടുത്തത്. ഓസ്‌ട്രേലിയയുടെ ഡീന്‍ ജോണ്‍സാണ് ഏകദിന റാങ്കില്‍ ഏറ്റവും മികച്ച് പോയിന്റിന് അവകാശി. 1991 മാര്‍ച്ചില്‍ ഡീന്‍ ജോണ്‍സ് 918 പോയിന്റിലെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ കോഹ്‌ലി 75, 45, 71 റണ്‍സുകള്‍ നേടി. കോഹ്‌ലി തിളങ്ങിയെങ്കിലും പരമ്പര ഇന്ത്യ 1-2 ന് തോറ്റു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് കുല്‍ദീപിനെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തിവിട്ടത്. ഇതാദ്യമായാണ് ഈ ചൈനാമന്‍ ബൗളര്‍ ആദ്യ പത്ത റാങ്കിനുള്ളില്‍ സ്ഥാനം നേടുന്നത്. ഈ പരമ്പരയില്‍ കുല്‍ദീപ് യാദവ് ഒമ്പത് വിക്കറ്റുകള്‍ വീഴത്തി.

ഇംഗ്ലണ്ടിന്റെ ജോറൂട്ടാണ്് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ബബര്‍ അസം, ഇന്ത്യയുടെ രോഹിത് ശര്‍മ, ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ എന്നിവരെ മറികടന്നാണ് റൂട്ട് ഇതാദ്യമായി രണ്ടാം റാങ്കിലെത്തിയത് .ഇന്ത്യക്കെതിരായ പരമ്പരയില്‍ റൂട്ട് രണ്ട് സെഞ്ചുറികള്‍ നേടി. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് 127 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 121 പോയിന്റുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.