മെസി അര്‍ജന്റീനയുടെ ആത്മാവ്: ടെവസ്

Friday 20 July 2018 2:59 am IST
2016 ല്‍ കോപ്പ് അമേരിക്കയുടെ ഫൈനലില്‍ അര്‍ജന്റീന ചിലിയോട് തോറ്റതിതെതുടര്‍ന്ന് ലയണല്‍ മെസി വിരമിച്ചു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചു.

ബ്യൂനസ് അയേഴ്‌സ്: അര്‍ജന്റീനയ്ക്ക് ലയണല്‍ മെസിയെ ആവശ്യമാണെന്ന് കാര്‍ലോസ് ടെവസ്. ലോകകപ്പിലെ തോല്‍വിയില്‍ നിരാശനായി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കരുതെന്ന് കാര്‍ലോസ് മെസിയോട് അഭ്യര്‍ഥിച്ചു.

റഷ്യയിലെ ലോകകപ്പ്് അര്‍ജന്റീനയ്ക്കും മെസിക്കും ഇനി പഴങ്കഥയാണ്. അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ ആത്മാവാണ് മെസിയെ ഞങ്ങള്‍ക്ക് ആവശ്യമാണ്. കളിക്കാന്‍ കഴിയുന്നത്രകാലം മെസി ടീമില്‍ തുടരണമെന്നാണ് ആഗ്രഹം. ടെവസ് പറഞ്ഞു.

2016 ല്‍ കോപ്പ് അമേരിക്കയുടെ ഫൈനലില്‍ അര്‍ജന്റീന ചിലിയോട് തോറ്റതിതെതുടര്‍ന്ന് ലയണല്‍ മെസി വിരമിച്ചു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചു.

റഷ്യയിലെ ലോകകപ്പില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചാമ്പ്യന്മാരായ ഫ്രാന്‍സാണ് മെസിയുടെ അര്‍ജന്റീനയെ കീഴടക്കിയത്്. പ്രാഥമിക റൗണ്ടില്‍ ക്രൊയേഷ്യയോട്് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക്് തോറ്റു. ഐസ് ലന്‍ഡുമായി സമനില പിടിച്ചു.

അര്‍ജന്റീനയുടെ തോല്‍വിയെ തുടര്‍ന്ന് കോച്ച് ജോര്‍ഗെ സാംപോളി രാജിവച്ചു. പെറുവിന്റെ റിക്കാര്‍ഡോ ഗരേക്ക, കൊളംബിയയുടെ ജോസ് പെര്‍ക്ക്മാന്‍ എന്നിവരെ കോച്ചക്കാന്‍ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

പെര്‍ക്ക്മാന്റെ ശിക്ഷണത്തില്‍ അര്‍ജന്റീന 2006 ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പെര്‍ക്ക്മാനെ തിരിച്ചുകൊണ്ടുവരാന്‍ ആരാധകര്‍ മുറവിളികൂട്ടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.