ലണ്ടന്‍: ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ് റെക്കോഡ് തുകയ്്ക്ക് ലിവര്പൂളിലേക്ക്് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ റോമയുടെ താരമായ അലിസണ് 67 മില്ല്യന്‍ യൂറോയ്ക്കാണ് ലിവര്‍പൂളിലേക്ക് പോകുന്നത്്. ഒരു ഗോള്‍ കീപ്പര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്നതുകയാണിത്. കഴിഞ്ഞവര്‍ഷം ബെന്‍ഫിക്കയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയ ഗോളി എഡേഴ്സണ് ലഭിച്ച 35 മില്ല്യണ്‍ യൂറോയാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന തുക.
അലിസണ് അഞ്ചുവര്ഷത്തെയ്ക്കാണ് ലിവര്‍പൂളുമായി കാരാറുണ്ടാക്കുന്നത്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തു.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രകടനം മോശമായ ഗോളി ലോറിസ് കാറിയസിന് പകരമാണ് ലിവര്‍പൂള്‍ അലിസണിനെ ടീമിലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.
ചെല്‍സിയും അലിസണ് അലിസണിനെ നോട്ടമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്്. ചെല്‍സിയിലാണ് അലിസണ് ഫുട്ബോള്‍ ജീവിതം തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പാണ് റോമയിലേക്ക് ചേക്കേറിയത്്.
ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുളള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ബെല്‍ജിയത്തിന്റെ കീപ്പര്‍ തിബൂട്ട് കോര്ട്ടിയ്സ് ചെല്‍സിയില്‍ നിന്ന്് സ്പാനിഷ് ലീഗ് ടീമായ റയല്‍ മാഡ്രിഡില്‍ ചേരുമെന്നും അഭ്യൂഹം പരന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: