മാഡ്രിഡ്: കാല്‍പ്പന്തുകളിയില്‍ ബ്രസീലിന്റെ അത്ഭുതബാലന് എന്ന് വിശേഷിപ്പിക്കപ്പെട്ട വിനീഷ്യസ് ജൂനിയര്‍ മാഡ്രിഡിലെത്തി. കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്ന താരം മാഡ്രിഡിനുവേണ്ടി പ്രീ സീസണ് മത്സരങ്ങളില്‍ പങ്കെടുക്കും. ബ്രസീലിയന്‍ ക്ലബ് ഫ്ളമെംഗോ എഫ്സിയില്‍ നിന്നാണ് താരം റയലിലെത്തിയത്. 2017 മെയ് 23ന് വിനീഷ്യസുമായി റയല്‍ കരാര്‍ ഒപ്പുവച്ചെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ ഫ്ളെമെംഗോയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. നിലവില്‍ ബ്രസീല്‍ അണ്ടര്‍ 20 ടീമിലും വിനീഷ്യസ് അംഗമാണ്.
കഴിഞ്ഞ സീസണില്‍ ഫ്ളമെംഗോയില്‍ സീനിയര്‍ അരങ്ങേറ്റം നടത്തിയ വിനീഷ്യസ് 37 മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയിരുന്നു. ഏത് വിങ്ങിലും കളിപ്പിക്കാവുന്ന താരമാണ് വിനിഷ്യസ്. ഗോള്‍ നേടുന്നതിലും അടിപ്പിക്കുന്നതിലും മിടുക്കനാണ് വിനീഷ്യസ്. 45 ദശലക്ഷം യൂറോയ്ക്കാണ് വിനീഷ്യസുമായി കഴിഞ്ഞ വര്‍ഷം റയല്‍ കരാര്‍ ഒപ്പിട്ടത്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വിനീഷ്യസിനെ വിട്ടുകൊടുക്കാന്‍ ഫ്ളെമെംഗോ ക്ലബ് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: