പുടിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ട്രംപ്

Friday 20 July 2018 9:09 am IST
റഷ്യ-അമേരിക്ക സഹകരണം വര്‍ധിപ്പിക്കുന്നതിനേക്കുറിച്ച് ഹെല്‍സിങ്കി ഉച്ചകോടിയില്‍ ട്രംപുമായി സംസാരിച്ചുവെന്നും പുടിന്‍ മോസ്‌കോയില്‍ റഷ്യന്‍ അംബാസഡര്‍മാരുടെ യോഗത്തില്‍ പറഞ്ഞു. അമേരിക്കയിലെ രാ ഷ്ട്രീയക്കാര്‍ സ്വന്തം പാര്‍ട്ടി താത്പര്യങ്ങള്‍ക്കായി ദേശീയ താത്പര്യങ്ങള്‍ ബലികഴിക്കുകയാണ്. ഹെല്‍സിങ്കി ഉച്ചകോടി വന്‍ വിജയമാണെന്നും പുടിന്‍ പറഞ്ഞു.

വാഷിംഗ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ  സാന്‍ഡേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. പുടിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സാറ സാന്‍ഡേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

പുടിനെ ക്ഷണിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് ട്രംപ് ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.  സാറ സാന്‍ഡേഴ്‌സിന്റെ ട്വീറ്റിനു പിന്നാലെ ട്രംപും ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു വീണ്ടും കാത്തിരിക്കുകയാണെന്നു  ട്രംപ് പറഞ്ഞു. റഷ്യ അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റഷ്യ-അമേരിക്ക സഹകരണം വര്‍ധിപ്പിക്കുന്നതിനേക്കുറിച്ച്  ഹെല്‍സിങ്കി ഉച്ചകോടിയില്‍ ട്രംപുമായി സംസാരിച്ചുവെന്നും പുടിന്‍ മോസ്‌കോയില്‍ റഷ്യന്‍ അംബാസഡര്‍മാരുടെ യോഗത്തില്‍ പറഞ്ഞു. അമേരിക്കയിലെ രാ ഷ്ട്രീയക്കാര്‍ സ്വന്തം പാര്‍ട്ടി താത്പര്യങ്ങള്‍ക്കായി ദേശീയ താത്പര്യങ്ങള്‍ ബലികഴിക്കുകയാണ്. ഹെല്‍സിങ്കി ഉച്ചകോടി വന്‍ വിജയമാണെന്നും പുടിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.