ഗൂഗിളിന് പിഴ: യൂറോപ്യന്‍ യൂണിയനെതിരെ ട്രംപ്

Friday 20 July 2018 9:45 am IST
90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, അപ്പീല്‍ കൊടുക്കാനുള്ള നീക്കത്തിലാണു ഗൂഗിള്‍.

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനെതിരേ 500 കോടി ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്.

അമേരിക്കയിലെ വലിയ കന്പനിയായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് അധിക കാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിലാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ വിധിച്ചത്. 

90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, അപ്പീല്‍ കൊടുക്കാനുള്ള നീക്കത്തിലാണു ഗൂഗിള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.