അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; സഭയില്‍ ടി‌ആര്‍‌എസ് ബഹളം

Friday 20 July 2018 11:33 am IST

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം ലോക് സഭയില്‍ അവതരിപ്പിച്ചു. തെലുങ്കു ദേശം പാര്‍ട്ടിയുടെ ടി.എസ് ശ്രീനിവാസാണ് പ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജു ജനതാദള്‍ അംഗങ്ങള്‍ ലോക് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. 

ടിഡിപിയുടെ ജയദേവ ഗല്ലയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് ആദ്യം സംസാരിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാതെ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് ടിഡിപി ഉയര്‍ത്തിക്കാണിക്കുന്നത്. അംഗസംഖ്യയില്‍ തങ്ങള്‍ കുറവാണെങ്കിലും രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയദേവ് ഗല്ല പറഞ്ഞു. 2014ല്‍ ആന്ധ്രാപ്രദേശിനെ വിഭജിച്ചപ്പോള്‍ തെലങ്കാനയ്ക്ക് കിട്ടിയ നീതി ആന്ധ്രയ്ക്ക് കിട്ടിയില്ല. സാമ്പത്തികമായി ഒട്ടേറെ പരാധീനതകള്‍ ആന്ധ്ര നേരിടുന്നുണ്ട്. പ്രത്യേക സംസ്ഥാന പദവി, പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതിനിടെ ടി‌ഡിപിക്കെതിരെ ടി‌ആര്‍‌എസ് രംഗത്ത് വന്നത് ബഹളത്തിനിടയാക്കി. തെലങ്കാനയ്ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടി‌ആര്‍‌എസിന്റെ ബഹളം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.