കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശശീന്ദ്രന്റെ അച്ഛന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിജിലന്‍സ് അന്വേഷിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സമാന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി നേരത്തെ തള്ളിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത് സുപ്രീംകോടതി ശരിവച്ചിട്ടുള്ളതുമാണ്. അതേസമയം വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്കിയ മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി ഈ മാസം 30ന് പരിഗണിക്കാനായി മാറ്റി.
ചെയര്‍മാനായിരുന്ന ജോണ്‍ മത്തായി അടക്കമുള്ളവര്‍ പ്രതികളായ കേസാണ് പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: