വാടക നല്‍കിയില്ല; കോണ്‍ഗ്രസ് ഓഫീസ് ഒഴിയാന്‍ നോട്ടീസ്

Friday 20 July 2018 12:36 pm IST

ന്യൂദല്‍ഹി: വാടക അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് അലഹബാദിലെ കോണ്‍ഗ്രസ് ഓഫീസ് ഒഴിയാന്‍ കെട്ടിട ഉടമയുടെ നോട്ടീസ്. മാസവാടകയിനത്തില്‍ നല്‍കേണ്ട 35 രൂപ കാലങ്ങളായി കുടിശികയായതിനെ തുടര്‍ന്ന് ഏകദേശം 50,000 രൂപയായി വര്‍ദ്ധിച്ചിരുന്നു. തുടര്‍ന്നാണ് ഓഫീസ് ഒഴിയാന്‍ ഉടമ നോട്ടീസ് നല്‍കിയത്.

അലഹാബാദിലെ തിരക്കേറിയ മേഖലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എട്ട് ദശകങ്ങളായി ഇവിടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. കെട്ടിടത്തിന്റെ ഉടമായായ രാജ് കുമാര്‍ സരസ്വത് വാടക കുടിശ്ശിക തീര്‍ത്ത് അയക്കാന്‍ ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഇന്ധിരാ ഗാന്ധി, കമലാ നെഹ്റു തുടങ്ങിയവര്‍ നിര്‍ണായക യോഗങ്ങള്‍ നടത്തിയിട്ടുള്ള അലഹബാദ് ചൗക്ക് ലൊക്കാലിറ്റിയിലെ ഓഫീസിനാണ് ദുര്‍ഗതി. 

അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പണം പിരിച്ച് ഉടന്‍ തന്നെ വാടക അടക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് ഘടകം നല്‍കുന്ന വിശദീകരണം. എന്നാല്‍ അനാവശ്യമായി കോടികള്‍ പാഴാക്കികളയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വാടകയിനത്തില്‍ നല്‍കാന്‍ 35രൂപയില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.