കെവിന്‍ വധം : ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി

Friday 20 July 2018 12:51 pm IST

കൊച്ചി: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കെവിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ ചാക്കോയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ക്ക് പണവും മറ്റ് സൌകര്യങ്ങളും ഒരുക്കിയത് ചാക്കോ ആയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. 

ചാക്കോ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കെവിന്‍ പണം ചോദിച്ചിരുന്നുവെന്ന് ചാക്കോ അറിയിച്ചു. പല ഘട്ടങ്ങളിലായി സ്വര്‍ണവും പണവും കെവിന്‍ കൊണ്ടുപോയിരുന്നു. അച്ചനെന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ചാക്കോ അറിയിച്ചു. 

കെവിന്റേത് കൊലപാതകമാണെന്ന് പോലീസ് പോലും പറയുന്നില്ലെന്ന് ചാക്കോ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.