കാസര്‍ഗോഡ് റെയില്‍പാളത്തില്‍ വിള്ളല്‍, ട്രെയിനുകള്‍ വൈകും

Friday 20 July 2018 1:03 pm IST

കാഞ്ഞങ്ങാട്: കാസര്‍ഗോഡ്  പടന്നക്കാട് റെയില്‍പാളങ്ങളില്‍ രണ്ടിടങ്ങളിലായി വിള്ളല്‍ കണ്ടെത്തി. മേല്‍പ്പാലത്തിനു സമീപം പടന്നക്കാട് ലക്ഷം വീട് കോളനിക്കടുത്തുമായാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പരശുറാം, എഗ്മൂര്‍, ഏറനാട് എക്‌സ്പ്രസുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.

ഇന്ന് രാവിലെ ആറു മണിയോടെയാണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്. പാളത്തില്‍ വിള്ളലുണ്ടായ ഭാഗത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തെ തുടര്‍ന്ന് 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

മഴക്കാലമായതിനാല്‍ അറ്റകുറ്റ പണി നടത്താന്‍ കഴിയില്ലെന്ന് കാരണം പറഞ്ഞാണ് തീവണ്ടികള്‍ വേഗത കുറച്ച് ഓടാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.