ഇന്ത്യ-യുഎസ് ആദ്യ '2+2 കൂടിക്കാഴ്ച്ച' സപ്തംബര്‍ ആറിന്

Friday 20 July 2018 1:18 pm IST
ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷ,പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ വിഷയമാകും ഒപ്പം ഇന്ത്യ -പസഫിക് പ്രദേശത്തെ പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമാകും . 2017 ജൂണില്‍ നടന്ന പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തിലൊരു കൂടിക്കാഴ്ച്ചക്ക് വഴിവെച്ചത്.

ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആദ്യത്തെ 2+2 കൂടിക്കാഴ്ച്ച സപ്തംബര്‍ ആറിന് ദല്‍ഹിയില്‍വെച്ച് നടക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജും പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമനും അമേരിക്കന്‍ വിദേശകാര്യമന്ത്രി മൈക്കേല്‍ പോംപെയും പ്രധിരോധ വകുപ്പ്മന്ത്രി ജെയിംസ് മാറ്റിസും തമ്മിലായിരിക്കും കൂടിക്കാഴ്ച നടക്കുന്നത്.

ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷ,പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ വിഷയമാകും ഒപ്പം ഇന്ത്യ -പസഫിക് പ്രദേശത്തെ പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമാകും . 2017 ജൂണില്‍ നടന്ന പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തിലൊരു കൂടിക്കാഴ്ച്ചക്ക് വഴിവെച്ചത്.

ഈ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളുടെയും ബന്ധം പുത്തുക്കാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍ .

എന്താണ് 2+2 കൂടികാഴ്ച്ച ...?

ഒരുരാജ്യത്തിന്റെ രണ്ടു പ്രതിനിധികള്‍ മറ്റൊരുരാജ്യത്തിന്റെ അതാതു വകുപ്പുകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുന്നതാണ് 2+2 കൂടിക്കാഴ്ച്ച .ഇന്ത്യയും യു എസ്സും തമ്മില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ച ആദ്യമായാണ് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.