വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടിച്ചു

Friday 20 July 2018 2:17 pm IST

വടകര: തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വടകരയ്ക്കടുത്ത് പുതുപ്പണത്ത് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചത്.

രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കണ്ടെയ്‌നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ ചേര്‍ത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായത്. പിടിച്ചെടുത്ത മീന്‍ നശിപ്പിച്ചു കളയുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.