രാഹുലിന്റെ പരാമര്‍ശം കേട്ട് പൊട്ടിച്ചിരിച്ച് മോദി

Friday 20 July 2018 2:24 pm IST

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കേട്ട് പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി. മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്‍റെ കള്ളത്തരം കൊണ്ടാണെന്നുള്ള പരാമര്‍ശം കേട്ടാണ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചത്.

 റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടുവീഴ്ച ചെയ്തു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കോടികള്‍ ചെലവിടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

റാഫേല്‍ അഴിമതി 45,000 കോടി രൂപയുടേതാണ്. മോദിയുടെ സഹായത്താല്‍ ഒരു വ്യവസായി 45,000 കോടി രൂപ ലാഭമുണ്ടാക്കി. നോട്ട് നിരോധനം ബാധിച്ചത് കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയുമാണ്. എന്നാല്‍ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. 

ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ രാജ്യത്ത്​ അക്രമം വര്‍ധിക്കുകയാണ്​. ഇക്കാര്യത്തില്‍ മോദിയുടെ അഭിപ്രായം പറയണം. സ്ത്രീകള്‍ക്ക്​ ഇന്ത്യയില്‍ സുരക്ഷയില്ലെന്ന്​ലോകം പറയുന്ന സാഹചര്യത്തിലേക്ക്​കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്​. ഇതിനെതിരെ ഒരുവാക്ക്​ പോലും പറയാന്‍ മോദി തയാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

പ്രസംഗത്തിന്​ശേഷം ഇരിപ്പിടത്തിനടുത്തെത്തി മോദിയെ ആലിംഗനം ചെയ്ത ശേഷമാണ് രാഹുല്‍ തന്റെ സീറ്റില്‍ ഇരുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.