റേഷനരി കടത്ത്: ഡി‌വൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Friday 20 July 2018 2:45 pm IST

കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് റേഷനരി കടത്തിയ ഡി‌വൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡി‌വൈ‌എഫ്‌ഐ കുളത്തൂപ്പുഴ മേഖല ട്രഷറര്‍ അഭിഷാനെ ആണ് തിരുനെല്‍വേലി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പിടികൂടിയത്. അഭിഷാന്റെ കാറിലാണ് റേഷനരി കടത്തിയത്. 

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഡി‌വൈ‌എഫ്‌ഐ ബ്ളോക്ക് പ്രസിഡന്റ് കേസില്‍ കുടുങ്ങാതെ രക്ഷപ്പെട്ടു. ഇയാള്‍ കാറില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറിയതാണെന്ന് അഭിഷാന്‍ മൊഴി നല്‍കിയതിനാലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

പാവൂര്‍ സത്രത്തില്‍ നിന്ന് റേഷനരി കടത്ത് ഇവരുടെ സ്ഥിരം പരിപാടിയായിരുന്നു. റേഷനരി കടത്തുന്നതായുള്ള നിരവധി പരാതികള്‍ തഹസില്‍ദാറിനു ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.