രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം - നിര്‍മല

Friday 20 July 2018 3:37 pm IST

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. 

ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട റാഫേല്‍ കരാറിന്‍റെ വ്യവസ്ഥകളെല്ലാം വെളിപ്പെടുത്താനാവില്ല. ഫ്രഞ്ച് പ്രസിഡന്റ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ലോക് സഭയെ അറിയിച്ചു. രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. 

പ്രധാനമന്ത്രിക്ക് താല്‍പര്യം ചൈനയോടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികള്‍ ചെലവഴിക്കുന്നു. ഇതിന് പിന്നില്‍ റാഫേല്‍ അഴിമതിപ്പണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. വ്യോമസേനയ്ക്കു വേണ്ടി ഫ്രാന്‍സിലെ ഡസ്സാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. ദേശീയ സുരക്ഷയെയും രാജ്യതാല്‍പര്യത്തെയും ഹനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.