ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണമെന്ന് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. നേരത്തെ, ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുകളും സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയിലുണ്ട്.
കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പട്ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ദല്‍ഹിയില്‍ ചീഫ് ജസ്റ്റിസും കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസും ആയി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: