പഞ്ചായത്ത് യോഗത്തിനിടെ സംഘര്‍ഷം; പ്രസിഡണ്ടിന് പരിക്ക്

Friday 20 July 2018 4:29 pm IST

 

പേരാവൂര്‍: പേരാവൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കയ്യേറ്റത്തിനിരയായ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ട ലീഗ് അംഗത്തിന്റെ കാര്‍ ഒരു സംഘം തകര്‍ത്തു. പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ ടൗണില്‍ സിപിഎമ്മിന്റെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ തുടങ്ങി.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പഞ്ചായത്ത് യോഗത്തിനിടെ പഞ്ചായത്തിന്റെ അധീനതയിലുള്ള കാന്റീന്‍, മില്‍ക്ക് ബൂത്ത് വിഷയങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളും തമ്മില്‍ നടന്ന വാക് തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ കയ്യേറ്റത്തിനിരയായ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് ഉപരോധമാരംഭിച്ച യുഡിഎഫ് അംഗങ്ങളായ സുരേഷ് ചാലാറത്ത്, ജൂബിലി ചാക്കോ, സിറാജ് പൂക്കോത്ത്, ഡാര്‍ലി ടോമി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഒരു സംഘം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സിറാജ് പൂക്കോത്തിന്റെ കാര്‍ച്ചില്ലുകള്‍ തച്ചുതകര്‍ത്തു.  പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.