പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാക്കേസ് പ്രതിക്ക് കോടതി ജാമ്യം

Friday 20 July 2018 4:31 pm IST

 

തളിപ്പറമ്പ്: പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാക്കേസിലെ പ്രതിക്ക് കോടതി ജാമ്യം നല്‍കി. കേസിലെ രണ്ടാം പ്രതി നൗഷാദിനാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. കൊലപാതകങ്ങളടക്കം നാല്‍പതിലേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയായ കോരന്‍പീടികയിലെ എം.വി.ലത്തീഫിന് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോടതി ജാമ്യം നില്‍കിയത്. ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് പഴയങ്ങാടിയിലെ അല്‍ഫാത്തിബി ജ്വല്ലറിയില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം നല്‍കുന്നത്. പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച കൂടാതെ എട്ടോളം കവര്‍ച്ചാ കേസില്‍ പ്രതിയാണ് നൗഷാദ്. ഇതില്‍ ഒരുകേസില്‍ ജയിലിലെത്തി തളിപ്പറമ്പ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരെയും നിയമവിദഗ്ധരെയും ഞെട്ടിച്ച് പ്രതിക്ക് പയ്യന്നൂര്‍ കോടതി ജാമ്യം നല്‍കിയത്. ഒന്നാംപ്രതി റഫീക്കിനും ഉടന്‍ ഉടന്‍ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.