പയ്യന്നൂര്‍: പോലീസ് റെയ്ഡില്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ബോംബ് കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയില്‍ രാമന്തളിയിലെ കക്കംപാറയില്‍ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് സിപിഎം കേന്ദ്രമായ ചിറ്റടിയിലും പത്തു സെന്റിലും നിന്ന് നിരവധി ബോംബുകള്‍ പിടിച്ചെടുത്തത്.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും സിപിഎമ്മിന്റെ ആസൂത്രിതമായ നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ മെല്ലെപ്പോക്ക് നയമാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലേക്ക് വിരല്‍ചൂണ്ടുന്നത്. പയ്യന്നുരില്‍ ബിഎംഎസ് പ്രവര്ത്തകന് രഞ്ജിത്തിനെ ആക്രമിക്കുകയും ആഭരണം പിടിച്ചുപറിക്കുകയും ചെയ്ത പ്രതികള്‍ പോലീസിനെ നോക്കുകുത്തിയാക്കി ടൗണില്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നിരന്തരമായി പയ്യന്നൂരില്‍ ഉണ്ടാകുന്ന പ്രകോപിതപരമായ ഇത്തരം സംഭവങ്ങളില്‍ മണ്ഡലം കമ്മറ്റി ശക്തമായി പ്രധിഷേധിച്ചു. ഇതിലുള്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.കെ.രമേശന് മാസ്റ്റര്‍, എം.നാരായണന്, മധു കൗവ്വായി, എം.പി.രവീന്ദ്രന്, എം.കെ.മുരളി, ഗംഗാധരന് കാളിശ്വരം, തമ്പാന് തവിടിശ്ശേരിഎന്നിവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: