വൈദേഹി സഭാഗൃഹം 25ന് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും

Friday 20 July 2018 4:33 pm IST

 

കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ചാലാട് ശ്രീ മൂകാംബികാ ബാലികാ സദനത്തില്‍ നിര്‍മ്മിച്ച വൈദേഹി സഭാഗൃഹത്തിന്റെ ഉദ്ഘാടനം 25ന് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും. രാവിലെ 10ന് മൂകാംബികാ ബാലികാ സദനത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാല്‍റാം, വിഭാഗ് സംഘചാലക്, സി.ചന്ദ്രശേഖരന്‍, പ്രാന്ത സേവാപ്രമുഖ്, എ.വിനോദ് തുടങ്ങിയവര്‍ സംസാരിക്കും. വൈസ് പ്രസിഡണ്ട് എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി പി.ടി.രമേശ് നന്ദിയും പറയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.