സീറോ വേസ്റ്റ് പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയുമായി സൈന്‍ പ്രിന്റിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്‍

Friday 20 July 2018 4:39 pm IST

 

കണ്ണൂര്‍: പ്രചരണതിയ്യതി, കാലാവധി കഴിഞ്ഞ മുഴുവന്‍ ഫ്‌ളക്‌സുകളും ശേഖരിച്ച് പുനചംക്രമണം ചെയ്ത് റോഡുകളെ മികവുറ്റതാക്കാന്‍ ഗ്രാന്യൂള്‍സ് ഉല്‍പ്പാദിപ്പിച്ച് കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നു. ജില്ലാ ഭരണകൂടം ജില്ലയില്‍ നടപ്പിലാക്കുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് സൈന്‍പ്രിന്റിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് പരിപാടി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പദ്ധതി പ്രകാരം ജില്ലയിലെ മുഴുവന്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകളുമായി സഹകരിച്ച് അലക്ഷ്യമായി കെട്ടിയിരിക്കുന്നതും കാലാവധി പ്രചരണം കഴിഞ്ഞതും ഉപയോഗശൂന്യമായ മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഇന്ന് മുതല്‍ എടുത്ത് മാറ്റും. എടുത്തുമാറ്റുന്ന മുഴുവന്‍ ഫ്‌ളക്‌സുകളും കഴുകി വൃത്തിയാക്കി റീസൈക്ലിങ്ങ് ചെയ്യുവാന്‍ വേണ്ടി അസോസിയേഷന്റെ നേതൃത്വത്തില്‍ നിറവ് വേങ്ങേരിയുമായി ചേര്‍ന്ന് മൈസൂരിലെ മാണ്ട്യയിലുള്ള റിസൈക്ലിങ്ങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാത്തവിധം ഈ പ്രവൃത്തി അനുസൃതം തുടര്‍ന്ന് കൊണ്ടുപോകുകയും ചെയ്യും. റീസൈക്ലിങ്ങിലൂടെ ലഭിക്കുന്ന ഗ്രാന്യൂള്‍സ് റോഡ് ടാറിങ്ങിന് ഉപയോഗിക്കുവാന്‍ അത്യുത്തമവുമാണ്. കാലാവധി കഴിഞ്ഞ ഫ്‌ളക്‌സുകള്‍ കിലോക്ക് അഞ്ച് രൂപ നിരക്കില്‍ ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്ന അതത് യൂണിറ്റുകളില്‍ റീസൈക്കിളിങ്ങിനായി തിരിച്ചെടുക്കുന്ന പദ്ധതിയും അസോസിയേഷന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 

വാര്‍ത്താസമ്മേളനത്തില്‍ എം.വി.പ്രസാദ്, കെ.മനോഹരന്‍, പി.രാജീവന്‍, കാവ്യേഷ് പുന്നാട്, എം.കെ.സുകേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.