കൊച്ചി: ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍. ശിശുഭവനിലെ പീഡനവിവരം മറച്ചുവച്ചതിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ജോസ് മാവേലിക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.
കുട്ടികളെ പീഡിപ്പിച്ചതിന് ഒരു അന്തേവാസിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിശുഭവനില്‍ നേരിട്ട പീഡനം വിവരിക്കുന്ന കുട്ടികളുടെ മൊഴി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്ന് കുട്ടികള്‍ പറയുന്നു. അശ്ലീലവീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
ജീവന് തന്നെ അപകടകരമായ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളാണ് ശിശുഭവനില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: