രാഹുല്‍ സഭയില്‍ മര്യാദ പാലിക്കണം : സ്പീക്കര്‍

Friday 20 July 2018 5:10 pm IST

ന്യൂദല്‍ഹി: സഭയില്‍ പാലിയ്ക്കേണ്ട മര്യാദ രാഹുല്‍ ഗാന്ധി പാലിച്ചില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് മാനിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശം കേട്ട് സഭയില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്‍റെ കള്ളത്തരം കൊണ്ടാണെന്നുള്ള പരാമര്‍ശം കേട്ടാണ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചത്.

രാഹുലിന്റേത് ചിപ്കോ സമരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.