പൂനെ: പൂനെയില്‍നിന്നും നിരോധിത നോട്ട് പിടികൂടി. മൂന്ന് കോടിയുടെ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: