ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: പൂര്‍വസൈനിക് സേവാപരിഷത്ത്

Saturday 21 July 2018 2:31 am IST

കൊല്ലം: ഭീകര സംഘടനകളും ദേശവിരുദ്ധരും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രതപാലിക്കണമെന്നും പൂര്‍വസൈനികസേവാ പരിഷത്ത്. മതവികാരത്തെ തെറ്റായ ദിശയിലേക്ക് നയിച്ച് സാമൂഹ്യ ജീവിതത്തെ വിഘടിപ്പിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ്  ഇരുമുന്നണികളും. ഇതിന് ഉദാഹരണമാണ് കൊട്ടാരക്കര പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ചത്.

കശ്മീരില്‍  സൈനികരെ കല്ലെറിയുന്നു. കേരളത്തില്‍ സൈനികരുടേയും പൂര്‍വസൈനികരുടേയും വീടുകള്‍ക്കു നേരെയും. 2016ല്‍ കൊല്ലം ജില്ലയിലെ പതാരത്തും 2018ല്‍ പുത്തൂരിലും കണ്ണൂരിലും കോഴിക്കോട്ടും പാലക്കാട്ടും സൈനികരുടെയും പൂര്‍വ്വസൈനികരുടേയും വീടുകള്‍ ആക്രമിച്ചു.  വര്‍ഗീയധ്രുവീകരണത്തെ ന്യായീകരിക്കുന്ന നിലപാടുകള്‍  മുന്നണികള്‍ ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.