മാസം 35 രൂപ നല്‍കാന്‍ വയ്യ ! കോണ്‍ഗ്രസ്സിന്റെ അലഹാബാദ് ഓഫീസ് ഒഴിപ്പിക്കുന്നു

Saturday 21 July 2018 2:32 am IST

ലഖ്‌നൗ : കോടികള്‍ ചെലവഴിക്കുന്ന കോണ്‍ഗ്രസ്സിന് മാസം 35 രൂപ വാടക നല്‍കാന്‍ വയ്യ. ദശകങ്ങളായി വാടക നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ ചരിത്രസ്മരണകള്‍ നിലനില്‍ക്കുന്ന അലഹബാദിലെ പാര്‍ട്ടി ഓഫീസ് ഒഴിയാന്‍ ഉടമ നോട്ടീസ് നല്‍കി.

 അലഹബാദിലെ ചൗക്ക് പ്രദേശത്തെ ജനവാസമേഖലയില്‍  3000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓഫീസ്  ദശകങ്ങള്‍ക്കുമുമ്പാണ് കോണ്‍ഗ്രസ്സിന് പ്രതിമാസം 35 രൂപ വാടകയ്ക്ക് നല്‍കിയത്. സ്വാതന്ത്രസമരകാലത്തും ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പി.ഡി. ഠണ്ഡന്‍, കമലാ  നെഹ്‌റു, ഇന്ദിരാഗാന്ധി  എന്നിവര്‍ നേതൃത്വം വഹിച്ച നിരവധി യോഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, 80 വര്‍ഷമായി കൈവശം വച്ചിരിക്കുന്ന ഓഫീസാണ് അലഹബാദിലേത്.

ദശകങ്ങളുടെ വാടക കുടിശ്ശിക ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടാവാത്തതിനെത്തുടര്‍ന്നാണ്  ഉടമ രാജ്കുമാര്‍ സാരസ്വത് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഈ മാസത്തിനകം കുടിശ്ശിക നല്‍കണമെന്നാണ് നോട്ടീസില്‍. ഓഫീസിന്റെ ചരിത്രപ്രാധാന്യം ഓര്‍മിപ്പിച്ച് നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും യുപി സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറിനും കത്തുകളയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.