ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

Saturday 21 July 2018 2:34 am IST

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  മോഹന്‍ നായക് എന്ന അന്‍പതുകാരനെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ എം. എന്‍ അനുചേത് മാധ്യമങ്ങളോട് പറഞ്ഞു.

തേര്‍ഡ് അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഇയാളെ ആറു ദിവസത്തേക്ക് മജിസ്‌ട്രേറ്റ് കസ്റ്റഡിയില്‍ വിട്ടു. കെ. ടി നവീന്‍ കുമാര്‍, അമോല്‍ കാലെ, മനോഹര്‍ എഡ്‌വെ, സുജീത്ത് കുമാര്‍, അമിത് ദെഗ്വേക്കര്‍, പരശുറാം വാഗ്മറെ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5 നാണ് സ്വവസതിക്കു മുന്നില്‍ വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.