ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു; പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത

Saturday 21 July 2018 2:36 am IST

ന്യൂദല്‍ഹി: ആഗോളവിപണിയില്‍ ക്രൂഡ ഓയിലിന്റെ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒന്‍പത് ദിവസം കൊണ്ട് ബാരലിന് ഏഴ് ഡോളറിന്റെ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്ന പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ ഒന്‍പത് ദിവസം കൊണ്ട് ബാരലിന് ഏഴ് ഡോളറിന്റെ കുറവാണ് വന്നിരിക്കുന്നത്. വ്യാഴാഴ്ച പെട്രോളിന് 6 പൈസ, ഡീസലിന് 12 പൈസ എന്നിങ്ങനെ വില കുറഞ്ഞു. ഇതോടെ ദല്‍ഹിയില്‍ പെട്രോളിന് 76.78 രൂപയും ഡീസലിന് 68.35 രൂപയും കുറവ് വന്നിരുന്നു.

ഇന്ധനവില മാറ്റം വരുത്തുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണുള്ളത്. ആഗോളവിപണിയിലെ വിനിമയ നിരക്കും നികുതികളും ചേര്‍ത്താണ് ഓയില്‍ കമ്പനികള്‍ വില നിശ്ചയിക്കുന്നത്. പെട്രോളിയം ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ മാറ്റമുണ്ടാകുന്നതിന് കാരണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധവും ഇന്ധനവിലയെ ബാധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.