വാക്‌സിംഗിനും ഷേവിംഗിനുമെതിരെ ഫത്വ

Saturday 21 July 2018 2:38 am IST

മുസഫര്‍നഗര്‍: വാക്‌സിംഗും ഷേവിംഗും ശരിയത്ത് നിയമത്തിനെതിരാണെന്ന് ദേവബന്ദ് ആസ്ഥാനമായ  ഇസ്ലാമിക മതപഠനശാലയായ ദാറുള്‍ ഉലൂം. ഇതിനെതിരെ വിവാദ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് മതപഠനശാല. സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാര്‍ക്കുമിത് നിഷിദ്ധമാണെന്ന് അറിയിച്ചാണ് ഫത്വ ഇറക്കിയിരിക്കുന്നത്. 

പുരുഷനും സ്ത്രീയും ശരീരത്തിലെ രോമങ്ങള്‍ ഷേവ് ചെയ്യുന്നതോ, വാക്സ് ചെയ്യുന്നതോ ശരിയാണോ എന്ന പ്രദേശവാസിയുടെ അന്വേഷണത്തിനുള്ള ഉത്തരമായാണ് ദാറുള്‍ ഉലൂം ഫത്വ ഇറക്കിയത്. ഫത്വ പൂര്‍ണമായും ശരിയാണെന്ന് പ്രസ്താവന വിവാദമായതോടെ മൗലാന സലിം അഷ്റഫ് ഖ്വാസ്മി വിശദീകരിച്ചു. ശരിയത്ത് നിയമം അനുസരിച്ച് ഇത് ശരിയാണ്. ഈ രീതി സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് പറഞ്ഞത്, ഹറാമാണെന്ന് പറഞ്ഞിട്ടില്ല, ഖ്വാസ്മി പറഞ്ഞു. സ്ത്രീയുടെ കൈയില്‍ അപരിചിതനായ പുരുഷന്‍ മെഹന്ദി ഇടുന്നത് ശരിയത്തിന് ചേരാത്തതാണെന്ന് ഇവര്‍ ഫത്വ ഇറക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.